poem -ഞാന്‍-
ചരിത്രം വിസ്മരിക്കുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍.
സ്മരിച്ച ചരിത്രത്തെ വളചോടിച്ചീടാന്‍ ഞാനില്ല.
ചരിത്ത്രപതങ്ങളിലെന്ഗോ ചാരിത്ത്ര്യം നഷ്ട്ടപെട്ടവര്‍ നാം മാനവര്‍.
എന്റെ ചരിത്ത്രം എന്നില്‍ തുടങ്ങട്ടെ ,എന്നിലോടുങ്ങട്ടെ..
അന്തവിശ്വാസികളുടെ കൂട്ടത്തിലല്ല ഞാന്‍.
അന്തമായ് വിശ്വസിച്ചീടാന്‍ ഞാനില്ല.
അലഞ്ഞലന്ജോടുങ്ങുമീ അഭിനയ ജീവിതം.
ആദിയും അന്ത്യവും അര്‍ത്ഥശൂന്യം..!
തെറ്റെന്നു നോക്കുന്ന ദിക്കിലിതോക്കെയും
തെറ്റായി പരത്തുന്നു പൌരോഹിത്യ സദാചാരം.
തെല്ലിട മാറി തിരിഞ്ഞു നിന്നീടിലും
പിന്നിലായ് കുത്തുന്നു കാലത്തിന്‍ കാടത്ത്വം.
പഞ്ച ശീലങ്ങള്‍ പാലിക്കലെന്‍ മതം.
അഞ്ചു നേര നമസ്ക്കാരവുമെന്‍ മതം.
കുരിശില്‍ പിടഞ്ഞ ക്രിസ്തുവുമെന്‍ ഗുരു
ലോകപ്രവാച്ചകന്‍ മുഹമ്മദുമെന്‍ ഗുരു.
രാമനും കൃഷ്ണനും ബുദ്ധനും ജൈനനും ,
അങ്‌കോറയിലെ അപ്സരസ്സുകളും..
ശാസ്താവും കാളിയും കൊമ്പുള്ള മൂപ്പരും
കൊമ്ബോടിച്ചെഴുതിഴ കൊമ്പനാം ദേവനും
കൊള്ളുന്നിതെന്‍ ഇടനെഞ്ഞകത്തില്‍
ഗുരുക്കളായി ..
ഒരുവേള മറുകരണം കാട്ടിയെന്നാകിലും
മറുവേള വീശിടും ഞാനെന്‍ വലതുകൈ.
വെടിയുണ്ട നെഞ്ചേറ്റി വാങ്ങീടുമെന്നാകിലും
വില്കില്ല ഞാനെന്‍ വീരരക്തസാക്ഷിത്ത്വം.
ഒടുവിലീ "അഭിനയ കവി" ഏറ്റു പാടീടുന്നു.
"സ്നേഹിക്കുകില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
തത്ത്വശാസ്ത്രത്തെയും. "!!!!!