Tuesday, November 29, 2011

poem            -പൊട്ടില്ല-


പൊട്ടില്ല...പൊട്ടില്ല ..പൊട്ടില്ല. ...
നിശ്ച്ചയം..!!
"റിക്ടര്‍" അളന്നത് ഭൂകമ്പമല്ലെ ..?
തമിഴന്റെ കന്ബനമില്ലാത്ത 
തമിഴ് മനസല്ലല്ലോ. !! 

Sunday, November 27, 2011

poem                    -വിപ്ലവം -






വ്യവസ്ഥിതിയെ പൊളിച്ചെറിയാന്‍ 
എന്നോടോതിയ വിപ്ലവമേ..
ഞാനറിഞ്ഞില്ല നിന്നെയും നിന്‍ 
വ്യവസ്ഥകളെയും .

Thursday, November 24, 2011

poem                       -ഞാന്‍-


ചരിത്രം വിസ്മരിക്കുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍.
         സ്മരിച്ച ചരിത്രത്തെ വളചോടിച്ചീടാന്‍ ഞാനില്ല.
ചരിത്ത്രപതങ്ങളിലെന്ഗോ ചാരിത്ത്ര്യം നഷ്ട്ടപെട്ടവര്‍ നാം മാനവര്‍.
        എന്റെ ചരിത്ത്രം എന്നില്‍ തുടങ്ങട്ടെ ,എന്നിലോടുങ്ങട്ടെ..

അന്തവിശ്വാസികളുടെ കൂട്ടത്തിലല്ല ഞാന്‍.
         അന്തമായ് വിശ്വസിച്ചീടാന്‍ ഞാനില്ല.
അലഞ്ഞലന്ജോടുങ്ങുമീ അഭിനയ ജീവിതം.
        ആദിയും അന്ത്യവും അര്‍ത്ഥശൂന്യം..!

തെറ്റെന്നു നോക്കുന്ന ദിക്കിലിതോക്കെയും
    തെറ്റായി പരത്തുന്നു പൌരോഹിത്യ സദാചാരം.
തെല്ലിട മാറി തിരിഞ്ഞു നിന്നീടിലും
   പിന്നിലായ് കുത്തുന്നു കാലത്തിന്‍ കാടത്ത്വം.


പഞ്ച ശീലങ്ങള്‍ പാലിക്കലെന്‍ മതം.
     അഞ്ചു നേര  നമസ്ക്കാരവുമെന്‍ മതം.
കുരിശില്‍ പിടഞ്ഞ ക്രിസ്തുവുമെന്‍ ഗുരു
      ലോകപ്രവാച്ചകന്‍ മുഹമ്മദുമെന്‍ ഗുരു.

രാമനും കൃഷ്ണനും ബുദ്ധനും ജൈനനും ,
     അങ്‌കോറയിലെ അപ്സരസ്സുകളും..
ശാസ്താവും കാളിയും കൊമ്പുള്ള മൂപ്പരും
     കൊമ്ബോടിച്ചെഴുതിഴ കൊമ്പനാം ദേവനും
കൊള്ളുന്നിതെന്‍ ഇടനെഞ്ഞകത്തില്‍
                                                  ഗുരുക്കളായി ..

ഒരുവേള മറുകരണം കാട്ടിയെന്നാകിലും
   മറുവേള വീശിടും ഞാനെന്‍ വലതുകൈ.

വെടിയുണ്ട നെഞ്ചേറ്റി വാങ്ങീടുമെന്നാകിലും
     വില്കില്ല ഞാനെന്‍ വീരരക്തസാക്ഷിത്ത്വം.

ഒടുവിലീ "അഭിനയ കവി" ഏറ്റു പാടീടുന്നു.

"സ്നേഹിക്കുകില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
              തത്ത്വശാസ്ത്രത്തെയും. "!!!!!





Friday, July 29, 2011


poem                        -പൊട്ടന്‍ -

അവനൊരു പോട്ടനാണ് ..ഇതൊക്കെയാണ് ഇഹത്തെ
                                               പറ്റിയുള്ള അവന്റെ ധാരണകള്‍
1 , ഇന്ത്യ   ഒരു ജനാധിപത്ത്യ രാജ്യമാണ്.
2 , എല്ലാ ഇന്ത്യക്കാരും അവന്റെ സോദരീസോദര്‍.
3 , ജനങ്ങള്‍ ജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന വ്യവസ്ഥിതിയാണ് ജനാധിപത്യം .
4 , മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി
5 , എന്ടോസള്ഫാന്‍ ഒരു മാരകവിഷം .

poem .                         -മാന്യന്‍ -


പ്ലാസ്ടിക് നിരോധനം :-
        "പച്ചക്കറിക്കടയില്‍ തുണിസഞ്ചി നീട്ടിയപ്പോള്‍
കടക്കാരന്റെ മുഖത്ത് പുഞ്ചിരികലര്‍ന്ന പുച്ഛം
                                                         -ഒരു മാന്യന്‍ "
യാത്ര :-
    " ഉദരത്തില്‍ അഞ്ച് മാസം പ്രായമുള്ള ഭ്രൂനവുമേന്തി വന്ന
           യുവതിയ്ക്കായി സീറ്റൊഴിഞ്ഞു കൊടുത്തപ്പോള്‍
 അരികില്‍ തൂണും ചാരിനിന്ന സഹയാത്രികന്റെ മുഖത്ത്
               അസൂയ നിറഞ്ഞ ഒരു പുച്ഛം
                                                      -ഒരു മാന്യന്‍ "
ഭിക്ഷ:-
                "തെരുവിലെ പൈതലിന്‍ കണ്‍കളില്‍ മരതകക്കല്ലിന്‍
                      തിളക്കം അറിഞ്ഞപ്പോള്‍ അറിയാതെ ഒരു രൂപ തുട്ടവനു നീട്ടി .
           എതിരെ വന്ന കാല്നടക്കാരന്റെ മുഖത്ത്
                             പുച്ഛം കലര്‍ന്നൊരു പുച്ഛം..
                                                       -ഒരു മാന്യന്‍ "
പ്രാര്‍ത്ഥന :-
"ഒടുവില്‍ എല്ലാ സങ്കടങ്ങളും എറ്റ് പറയാന്‍ മുട്ട് മടക്കി നെറ്റി
     തറയില്‍ മുട്ടിച്ചപ്പോള്‍ ദൈവത്തിന്റെ മുഖത്തും
 ഉണ്ടായിരുന്നോ വാത്സല്യം കലര്‍ന്ന ആ ഒരു പുച്ഛം?
                                                          -ഒരു മാന്യന്‍ "
poem.
                       - ചെമ്പരത്തി-

"പുത്തന്‍ പറമ്പില്‍ സാറയെ ഞാന്‍ പ്രണയിക്കുന്നു. .."
  മോനെ പുളിങ്കൊമ്പില്‍ തൂങ്ങണോ?
"ഞാന്‍ പുതിയൊരു ജീന്‍സ് വാങ്ങി  ..നല്ല ഭംഗിയില്ലേ ?"
  നല്ല കോലണ്ട്..പാടത്ത് കൊണ്ട് വെക്കാം ..
"അസ്തമയ സൂര്യന്റെ ചെന്കിരനങ്ങലെറ്റ്  നീലക്കടല്‍
                       ചുവന്നു തുടുക്കുന്നത് എന്ത് ഭംഗിയാലെ? "
       ഒന്ന് പോടാ ചെക്കാ.. അവന്റെ ചേന്ബിലെ സാഹിത്യം..
"ചെങ്ങാതി നോക്കു..ഇത് ചെമ്പരത്തി..
                                  എന്റെ ഹൃദയത്തിന്റെ വിശുദ്ധി .."
     അളിയാ എവിടെന്നൊപ്പിച്ചു..?സൂപ്പര്‍ ..