poem . -മാന്യന്‍ -
പ്ലാസ്ടിക് നിരോധനം :-
"പച്ചക്കറിക്കടയില്‍ തുണിസഞ്ചി നീട്ടിയപ്പോള്‍
കടക്കാരന്റെ മുഖത്ത് പുഞ്ചിരികലര്‍ന്ന പുച്ഛം
-ഒരു മാന്യന്‍ "
യാത്ര :-
" ഉദരത്തില്‍ അഞ്ച് മാസം പ്രായമുള്ള ഭ്രൂനവുമേന്തി വന്ന
യുവതിയ്ക്കായി സീറ്റൊഴിഞ്ഞു കൊടുത്തപ്പോള്‍
അരികില്‍ തൂണും ചാരിനിന്ന സഹയാത്രികന്റെ മുഖത്ത്
അസൂയ നിറഞ്ഞ ഒരു പുച്ഛം
-ഒരു മാന്യന്‍ "
ഭിക്ഷ:-
"തെരുവിലെ പൈതലിന്‍ കണ്‍കളില്‍ മരതകക്കല്ലിന്‍
തിളക്കം അറിഞ്ഞപ്പോള്‍ അറിയാതെ ഒരു രൂപ തുട്ടവനു നീട്ടി .
എതിരെ വന്ന കാല്നടക്കാരന്റെ മുഖത്ത്
പുച്ഛം കലര്‍ന്നൊരു പുച്ഛം..
-ഒരു മാന്യന്‍ "
പ്രാര്‍ത്ഥന :-
"ഒടുവില്‍ എല്ലാ സങ്കടങ്ങളും എറ്റ് പറയാന്‍ മുട്ട് മടക്കി നെറ്റി
തറയില്‍ മുട്ടിച്ചപ്പോള്‍ ദൈവത്തിന്റെ മുഖത്തും
ഉണ്ടായിരുന്നോ വാത്സല്യം കലര്‍ന്ന ആ ഒരു പുച്ഛം?
-ഒരു മാന്യന്‍ "
No comments:
Post a Comment